യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ളത് ജര്‍മ്മനിയിലാണ്.
ജര്‍മ്മനിയിലെ കോടീശ്വരന്മാരുടെ വളര്‍ച്ച ഇങ്ങനെ:
റിപ്പോര്‍ട്ട് പ്രകാരം സ്വന്തമായി കുറഞ്ഞത് ഒരു മില്യണ്‍ യുഎസ് ഡോളറോ (ഏകദേശം 8.5 ലക്ഷം യൂറോ) അതില്‍ കൂടുതലോ നിക്ഷേപയോഗ്യമായ ആസ്തിയുള്ളവരാണ് ഈ പട്ടികയിലുള്ളത്.
എണ്ണത്തിലെ വര്‍ദ്ധനവ്: ജര്‍മ്മനിയിലെ ലക്ഷപ്രഭുക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 11.1 ശതമാനം വര്‍ദ്ധിച്ച് 1.78 മില്യണ്‍ (17.8 ലക്ഷം) ആയി ഉയര്‍ന്നു.
ആകെ സമ്പത്ത്: ഇവരുടെയെല്ലാം ആകെ സമ്പാദ്യം 12.7 ശതമാനം ഉയര്‍ന്ന് 7.1 ട്രില്യണ്‍ ഡോളറില്‍ (ഏകദേശം 6.1 ട്രില്യണ്‍ യൂറോ) എത്തിനില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മ്മനിയില്‍ ദാരിദ്യ്രനിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്ന പുതിയ കണക്കുകളും പുറത്തുവരുന്നത്.
ആഗോളതലത്തില്‍ അമേരിക്ക ഒന്നാമത്; ചൈനയ്ക്ക് തിരിച്ചടി:
കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമായി ഏകദേശം രണ്ട് മില്യണോളം പുതിയ കോടീശ്വരന്മാരാണ് ഉണ്ടായത്. ഇതോടെ ആഗോളതലത്തിലെ കോടീശ്വരന്മാരുടെ എണ്ണം റെക്കോര്‍ഡ് നിരക്കായ 25.3 മില്യണില്‍ എത്തി.
അമേരിക്ക: പട്ടികയില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടായ വന്‍ മുന്നേറ്റവും ടെക് ഓഹരികളുടെ കുതിപ്പും കാരണം കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ 736,000 പുതിയ കോടീശ്വരന്മാരാണ് ഉണ്ടായത്. ഇതോടെ യുഎസിലെ ആകെ കോടീശ്വരന്മാര്‍ 8.7 മില്യണ്‍ ആയി.
ജപ്പാന്‍: 436,000 പുതിയ കോടീശ്വരന്മാരെ കൂട്ടിച്ചേര്‍ത്ത് ജപ്പാന്‍ ലോകപ്പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.
ചൈന: സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന ചൈനയില്‍ 154,000 പുതിയ കോടീശ്വരന്മാര്‍ മാത്രമാണ് ഉണ്ടായത്. ഇതോടെ ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈ നാല് രാജ്യങ്ങളില്‍ (അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, ചൈന) മാത്രമായാണ് ലോകത്തിലെ ആകെ കോടീശ്വരന്മാരുടെ മൂന്നില്‍ രണ്ട് ഭാഗവും (65.7%) ജീവിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ യൂറോപ്യന്‍ മേഖലയില്‍ സമ്പന്നരുടെ എണ്ണത്തില്‍ നേരിയ ഇടിവുണ്ടായെങ്കിലും, പുതിയ വര്‍ഷത്തില്‍ 6.5 ശതമാനം വളര്‍ച്ചയോടെ യൂറോപ്പ് ശക്തമായ തിരിച്ചുവരവ് നടത്തിയതായും കാപ്ജെമിനി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments: